Saturday February 23rd, 2019 - 2:34:pm
topbanner

ബിയര്‍ ആരോഗ്യത്തിന് ഉത്തമം; ആന്ധ്രാ മന്ത്രി വിവാദത്തില്‍

sadu prakash
ബിയര്‍ ആരോഗ്യത്തിന് ഉത്തമം; ആന്ധ്രാ മന്ത്രി വിവാദത്തില്‍

ഹൈദരാബാദ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിയര്‍ ആരോഗ്യത്തിന് ഉത്തമ പാനീയമാണെന്നു പറഞ്ഞ ആന്ധ്രാപ്രദേശ് എക്സൈസ് മന്ത്രി വിവാദത്തില്‍. മന്ത്രി കോതപ്പള്ളി സാമുവല്‍ ജവഹര്‍ ആണ് വിവാദ അഭിപ്രായപ്രകടനത്തോടെ പുലിവാല് പിടിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തിന്റെ മദ്യ നയത്തെ പറ്റിയുള്ള ചാനല്‍ ചര്‍ച്ച നടത്തുന്നതിനിടെ ബിയര്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഉത്തമമായ പാനീയമാണെന്നും അത് തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞത്. കൂടാതെ ബിയറിന്റെ പ്രചാരണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി സാമുവല്‍ ജവഹര്‍ പറഞ്ഞു. എന്നാല്‍ ഉയര്‍ന്ന ആല്‍ക്കഹോള്‍ ഉയര്‍ന്ന തോതുള്ള മദ്യം നിയന്ത്രിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വനിതാ നേതാവും എം.എല്‍.എയുമായ ആര്‍.കെ റോജയാണ് ശക്തമായ വിമര്‍ശവുമായി രംഗത്ത് വന്നത്. ആരോഗ്യത്തിന് ഗുണകരമായ പാനീയമായത് കൊണ്ട് ബിയര്‍ മെഡിക്കല്‍ ഷോപ്പില്‍ കൂടെ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് ആര്‍.കെ റോജ ചോദിച്ചു. മദ്യ വ്യാപാരത്തിനായി ദേശീയ പാത പോലും പുനര്‍നാമകരണം ചെയ്യാനാണ് ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Viral News

English summary
Beer is good for health; andra minister is in contoversy
topbanner

More News from this section

Subscribe by Email