Friday September 21st, 2018 - 8:13:pm
topbanner

മൂന്നു വയസ്സുകാരന്റെ വയറ്റില്‍ കുഞ്ഞ് ; ഞെട്ടി ശാസ്ത്ര ലോകം

suji
മൂന്നു വയസ്സുകാരന്റെ വയറ്റില്‍ കുഞ്ഞ് ; ഞെട്ടി ശാസ്ത്ര ലോകം

വയര്‍ വീര്‍ത്തുവരുന്നതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. വയറ്റില്‍ മുഴയായിരിക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. എന്നാല്‍ പരിശോധനാ ഫലം വന്നതോടെ എല്ലാവരും ഞെട്ടി. കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ് വളരുകയാണ്. ഗര്‍ഭകാലത്ത് ഇരട്ടയായി വളര്‍ത്ത തുടങ്ങുകയും ഒന്ന് മറ്റൊന്നില്‍ നിന്ന് വേര്‍പിരിയാതെ വന്നതോടെ കുഞ്ഞിന്റെ വയറ്റിനുള്ളില്‍ മറ്റൊരു കുഞ്ഞായി വളരുകയുമായിരുന്നു.

ഇതിനെ വിളിക്കുന്നത് ' പൈരസൈറ്റ് ട്വിന്‍' എന്നാണ് . കുഞ്ഞിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്ത ശിശുവിന്റെ കണ്ണുകളുടേയും തൊലിയുടേയും വളര്‍ച്ച പൂര്‍ണ്ണമായിരുന്നു.ഒരു കിലോ തൂക്കവുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പുറത്തെടുത്തത് .

ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി ഈ ആഴ്ച അവസാനത്തോടെ ഡിസ്ചാര്‍ജാകും.

Read more topics: boy, tumour,parasitic twin
English summary
Baby boy’s tumour is actually parasitic twin growing inside his body
topbanner

More News from this section

Subscribe by Email