Sunday September 23rd, 2018 - 6:15:am
topbanner

വെറുപ്പിന്റെ വ്യാപാരി: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടന്നാല്‍ രാഹുല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും; രൂക്ഷവിമര്‍ശനവുമായി ബിജെപി

suji
വെറുപ്പിന്റെ വ്യാപാരി: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടന്നാല്‍ രാഹുല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടും; രൂക്ഷവിമര്‍ശനവുമായി ബിജെപി

ദില്ലി: ആള്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ട്വിറ്റര്‍ അക്രമണത്തിനെതിരെ ബിജെപിയുടെ രൂക്ഷവിമര്‍ശനം. മോദിയുടെ പുതിയ നിഷ്ഠുരമായ ഇന്ത്യയെന്നായിരുന്നു രാഹബുലിന്റെ വിമര്‍ശനം.

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ തുള്ളിച്ചാടുന്നത് രാഹുല്‍ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെടുന്നത്. 'തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി സമൂഹത്തെ പറ്റാവുന്ന തരത്തിലൊക്കെ വിഭജിക്കുന്നുണ്ട്. എന്നിട്ട് മുതലക്കണ്ണീര്‍ ഒഴുക്കും. നിങ്ങള്‍ ഒരു വെറുപ്പിന്റെ വ്യാപാരിയാണ്', ഗോയല്‍ പ്രതികരിച്ചു.

രാഹുലിന്റെ രാഷ്ട്രീയ ആര്‍ത്തിയുടെ ഭാഗമാണ് പ്രസ്താവനയെന്ന് ബിജെപി മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. 1984, ഭഗല്‍പൂര്‍, നെല്ലി തുടങ്ങി വിവിധ സംഭവങ്ങളില്‍ പൈശാചികമായ വിദ്വേഷത്തിന് അധ്യക്ഷത വഹിച്ച കുടുംബമാണ് രാഹുലിന്റേത്. ഇത് തന്നെയാണ് അയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്ന് നാണക്കേടാണ്, സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഒരു കവിതയാണ് മറുപടിയായി പോസ്റ്റ് ചെയ്തത്. രാജ്യം ഒരു സിനിമയല്ലെന്നും രാഹുലിനോട് അഭിനയം നിര്‍ത്തണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. രാജസ്ഥാനിലെ ആള്‍വാറില്‍ റാക്ബാര്‍ ഖാന്‍ എന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് മൂന്ന് മണിക്കൂറെടുത്തെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Read more topics: BJP, rahul, new India tweet
English summary
BJP launches coordinated attack over Rahul's brutal new India tweet
topbanner

More News from this section

Subscribe by Email