topbanner
Tuesday September 26th, 2017 - 5:33:am
topbanner

ജപ്പാന്‍ പ്രാധാനമന്ത്രിയ്ക്ക് ഗുജറാത്തില്‍ സ്വീകരണമൊരുക്കിയതിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യം: കോണ്‍ഗ്രസ്

sadu prakash
ജപ്പാന്‍ പ്രാധാനമന്ത്രിയ്ക്ക് ഗുജറാത്തില്‍ സ്വീകരണമൊരുക്കിയതിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഗുജറാത്തില്‍ സ്വീകരണമൊരുക്കിയതിന് പിന്നില്‍ ഗൂഢരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ്. റോഡ് ഷോ അടക്കമുള്ള സ്വീകരണപരിപാടികള്‍ തലസ്ഥാനമായ ഡല്‍ഹിക്കു പകരം അഹമ്മദാബാദില്‍ ഒരുക്കിയത് വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഡല്‍ഹിയ്ക്കു പകരം അഹമ്മദാബാദില്‍ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത് തികച്ചും അസ്വാഭാവികമായ നടപടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ജപ്പാനെപ്പോലൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി, ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു നയതന്ത്ര പങ്കാളികൂടിയാണ്. ആ നിലയ്ക്ക് കീഴ്വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഇത്തരമൊരു നടപടി തീര്‍ത്തും അസ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

 

Read more topics: BJP, goal, Shinzo Abe, gujarat, visit
English summary
BJP has goal bihind Shinzo Abe's gujarat visit
topbanner topbanner

More News from this section

Subscribe by Email