Tuesday October 16th, 2018 - 9:23:am
topbanner
Breaking News

ചിക്കനടിച്ച ശേഷം ക്ഷേത്ര ദര്‍ശനം ; രാഹുലിനെ പരിഹസിച്ച് കര്‍ണാടക ബിജെപി

suji
ചിക്കനടിച്ച ശേഷം ക്ഷേത്ര ദര്‍ശനം ; രാഹുലിനെ പരിഹസിച്ച് കര്‍ണാടക ബിജെപി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്ത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് പര്യടനത്തിലാണ് രാഹുല്‍. ഇതിനിടെ ജനാരി ചിക്കന്‍ ആസ്വദിച്ച നേതാവ് പിന്നീട് ക്ഷേത്രദര്‍ശനം നടത്തിയതാണ് പരിഹാസത്തിലേക്ക് നയിച്ചത്.

'ഒരു വശത്ത് 10% മുഖ്യമന്ത്രി സിഎം സിദ്ധരാമയ്യ മീന്‍ കഴിച്ച ശേഷം ധര്‍മ്മസ്ഥല മഞ്ജുനാഥ ദര്‍ശനം നടത്തുന്നു. മറുവശത്ത് തെരഞ്ഞെടുപ്പ് ഹിന്ദു രാഹുല്‍ ഗാന്ധി ജവാരി ചിക്കന്‍ അടിച്ച് കയറ്റിയ ശേഷം നരസിംഹ സ്വാമിയെ ദര്‍ശിക്കുന്നു', യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

എന്ത് കൊണ്ടാണ് ഹിന്ദു വികാരങ്ങളെ കോണ്‍ഗ്രസ് തുടര്‍ച്ചയായി വൃണപ്പെടുത്തുന്നതെന്നാണ് യെദ്യൂരപ്പയുടെ ചോദ്യം. എല്ലാവരും സോഷ്യലിസം പറയുമ്പോള്‍ നിങ്ങളുടേത് വെറും ആസ്വാദനം മാത്രമാണ്, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരോപിച്ചു. രാഹുലിന്റെ ചിക്കനടിക്കുന്ന ചിത്രവും, ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രവും ഉള്‍പ്പെടെയാണ് യെദ്യൂരപ്പയുടെ ട്വീറ്റ്.

കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയാണ് രാഹുല്‍. ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ക്ഷേത്രങ്ങള്‍ തുടര്‍ന്നും സന്ദര്‍ശിക്കുമെന്നുമാണ് രാഹുലിന്റെ പ്രതികരണം.

 

English summary
BJP Slams Rahul Gandhi For Visiting Temple ‘After Eating Chicken’
topbanner

More News from this section

Subscribe by Email