Sunday December 16th, 2018 - 6:29:pm
topbanner

'സ്ത്രീകള്‍ സംസ്കാരമുള്ള കുട്ടികളെ പ്രസവിക്കണം; ഇല്ലെങ്കില്‍ പ്രസവിക്കണ്ട..!' വിചിത്രമായ നിര്‍ദ്ദേശവുമായി ബിജെപി എംഎൽഎ

fasila
'സ്ത്രീകള്‍ സംസ്കാരമുള്ള കുട്ടികളെ പ്രസവിക്കണം; ഇല്ലെങ്കില്‍ പ്രസവിക്കണ്ട..!' വിചിത്രമായ നിര്‍ദ്ദേശവുമായി ബിജെപി എംഎൽഎ

സ്ത്രീകള്‍ സംസ്കാരമുള്ള കുട്ടികളെ പ്രസവിക്കണം. അതിനു സാധിച്ചില്ലെങ്കില്‍ പ്രസവിക്കണ്ട..! സമൂഹത്തെ മലിനമാക്കുന്നതിനു പകരം അതാണ് നല്ലതെന്നാണ് ബിജെപി എംഎല്‍എയുടെ കണ്ടുപിടുത്തം. മധ്യപ്രദേശിൽനിന്നുള്ള ബിജെപി എംഎൽഎ പന്നാലാല്‍ ശാഖ്യയാണ് സ്ത്രീകള്‍ക്കുള്ള വിചിത്രമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

സമൂഹ നവീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പന്നാലാലിന്റെ വിവാദ പ്രസ്താവന. ഇതാദ്യമായല്ല ശാഖ്യ സ്ത്രീകളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തുന്നത്. പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കരുതെന്നും എന്നാല്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാകുമെന്നും ആയിരുന്നു പന്നാലാലിന്റെ മുന്‍ നിരീക്ഷണം.

'ഗേള്‍ഫ്രണ്ടിനെ' കണ്ടെത്തുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും പിന്തിരിയണമെന്ന് ആണ്‍കുട്ടികളെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യയ്ക്കു പകരം ഇറ്റലി വിവാഹവേദിയായി തെരഞ്ഞെടുത്തതിന്റെ പേരില്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കെതിരെയും ശാഖ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും പണവും പ്രശസ്തിയും സമ്പാദിച്ച് ഇറ്റലിയില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന കോഹ്‍ലിയുടെ രാജ്യസ്‌നേഹം ചോദ്യംചെയ്യുകയായിരുന്നു എംഎല്‍എ.

Read more topics: Panna Lal Shakya, BJP, MLA
English summary
BJP MLA with strange suggestion
topbanner

More News from this section

Subscribe by Email