Sunday November 18th, 2018 - 9:38:am
topbanner

രാഹുല്‍ ഗാന്ധിയെ കണ്ടുപിടിച്ചാൽ ഒരു ലക്ഷം രൂപ സമ്മാനം; ബി.ജെ.പി വക്താവ്

NewsDesk
രാഹുല്‍ ഗാന്ധിയെ കണ്ടുപിടിച്ചാൽ ഒരു ലക്ഷം രൂപ സമ്മാനം; ബി.ജെ.പി വക്താവ്

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയെ കണ്ടുപിടിച്ചാൽ ഒരു ലക്ഷം രൂപ സമ്മാനം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. ബിജെപിയുടെ മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയ ആണ് രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്.

രാഹുല്‍ എവിടെയാണെന്ന് സൂചന നല്‍കുന്നവര്‍ക്ക് തന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് ബിജേന്ദ്ര സിങ് സിസോദിയ പറഞ്ഞത്. മുന്‍പ് രാഹുല്‍ വിദേശയാത്ര നടത്തിയപ്പോള്‍, ആത്മപരിശോധനയ്ക്കും സ്വയം 'റീചാര്‍ജ്' ചെയ്യാനുമാണ് യാത്രയെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എങ്ങനെയാണ് വിദേശയാത്രകളിലൂടെ രാഹുല്‍ സ്വയം റീചാര്‍ജ് ചെയ്യുന്നതെന്നും ബിജേന്ദ്ര സിങ് ചോദിച്ചു.

രാഹുല്‍ എവിടെയാണ് പോയതെന്ന് രാജ്യത്തിന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം നീളുന്ന വിദേശയാത്രയ്ക്കു പുറപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ രാഹുല്‍ അറിയിച്ചത്. 

ജിഷ വധം: അമിറുളിന്റെ സുഹൃത്തിനായി വ്യാപക തെരച്ചില്‍

21 കാരിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു; രഹസ്യഭാഗത്ത് മരക്കഷ്ണം കുത്തിയിറക്കി

ചികിത്സയ്‌ക്കെത്തിയ യുവതിയെ അനാവശ്യമായി തടവിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

English summary
Madhya Pradesh BJP Leader Announces Rs. 1 Lakh 'Reward' For Rahul Gandhi's Whereabouts
topbanner

More News from this section

Subscribe by Email