Sunday September 23rd, 2018 - 1:16:am
topbanner

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി ഗു​ര​താ​ര​വ​സ്ഥ​യി​ല്‍

NewsDesk
മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി ഗു​ര​താ​ര​വ​സ്ഥ​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യി ഗു​ര​താ​ര​വ​സ്ഥ​യി​ല്‍ തു​ട​രു​ന്നു. ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത് ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. വാ​ജ്പേ​യി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വൈ​കു​ന്നേ​രം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ചു.

വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ 11 ന് ​ആ​യി​രു​ന്നു വാ​ജ്പേ​യി​യെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​മേ​ഹ​രോ​ഗി​യാ​യ വാ​ജ്പേ​യി​യു​ടെ ഒ​രു വൃ​ക്ക​മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ള്ളു. 2009 ല്‍ ​പ​ക്ഷാ​ഘാ​തം വ​ന്നി​രു​ന്നു. ഇ​തോ​ടെ ശാ​രീ​രി​ക​സ്ഥി​തി വ​ള​രെ മോ​ശ​മാ​യി. പ​ന്നീ​ട് അ​ള്‍​ഷി​മേ​ഴ്സും ബാ​ധി​ച്ചു.

അ​സു​ഖ​ബാ​ധി​ത​നാ​യ​തോ​ടെ ഏ​റെ​ക്കാ​ല​മാ​യി പൊ​തു​വേ​ദി​ക​ളി​ല്‍ നി​ന്നും രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ ആ​ദ്യ ബി​ജെ​പി പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് വാ​ജ്പേ​യി.

English summary
Former prime minister?Atal Bihari Vajpayee’s condition worsen
topbanner

More News from this section

Subscribe by Email