സോണിയാഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വദ്രയുടെ മേല്‍ അനധികൃത ഭൂമി ഇടപാടില്‍ നടപടി സ്വീകരിച്ച ഐഎഎസ് ഉദ്യോഗസ്ഥന് അശോക് ഖേംകയ്ക്ക് വീണ്ടും ട്രാന്‍സ്ഫര്‍.52 കാരന് ഇപ്പോഴത്തേത് 51ാമത്തെ ട്രാന്‍സ്ഫറാണ്.ഹരിയാനയിലെ എംഎല് ഖട്ടറിന്റെ സര്‍ക്കാര്‍ നല്കിയ സ്ഥാനമാറ്റത്തെ കുറിച്ച് അശേക് ഖേംക ട്വീറ്റിലൂടെ അറിയിച്ചു.
അദ്ദേഹത്തിന്റെ ട്വീറ്റിങ്ങനെ '' ഒരുപാട് ജോലി ചെയ്യാന്‍ പദ്ധതിയിട്ടു.അടുത്ത ട്രാന്സ്ഫറെത്തി.ക്രാഷ് ലാന്‍ഡിങ്.സ്ഥാപിത താല്പര്യങ്ങള് വിജയിച്ചു..ഇത് താല്‍ക്കാലികം..ഊര്‍ജ്ജം നഷ്ടമാകാതെ കരുത്തോടെ തുടരും..
സ്പോര്‍ട്സ് മന്ത്രി അനില്‍ വിജിന് കീഴിലാണ് പുതിയ നിയമനം.യൂത്ത് അഫേഴ്സ് ആന്‍ഡ് സ്പോര്‍ട്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇനി ഈ സത്യസന്ധനായ ഉദ്യോഗസ്ഥന് .