Tuesday September 25th, 2018 - 2:45:pm
topbanner

വേശ്യാലയത്തിലെത്തുന്നവര്‍ ഇനി കുടുങ്ങും

suji
വേശ്യാലയത്തിലെത്തുന്നവര്‍ ഇനി കുടുങ്ങും

ലൈംഗിക ചൂഷണം, വേശ്യാലയവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടനിലക്കാരെയും അറസ്റ്റ് ചെയ്യുന്ന നിയമത്തിന് രുപം നല്‍കി ആന്ധ്രാസര്‍ക്കാര്‍. വേശ്യാലയങ്ങളില്‍ എത്തുന്ന ഇടപാടുകാരെയും ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ വേശ്യാലയങ്ങളില്‍ എത്തുന്ന പുരുഷന്‍മാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമത്വത്തില്‍ നിന്ന് രക്ഷിക്കാനാണ് നിയമം ലക്ഷ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കുട്ടികളെ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് നയിക്കുന്ന അവസ്ഥയ്ക്ക മാറ്റം വരുത്താന്‍ പുതിയ നിയമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അന്വേഷണത്തിനായി ഒരു സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ പരിധിയില്‍ പുതിയ നിയമനിര്‍മ്മാണത്തെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശകള്‍ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇന്ത്യയിലാകെ രണ്ടുകോടിയോളം ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍

 

English summary
Andhra Pradesh government to criminalise buying of sex
topbanner

More News from this section

Subscribe by Email