Tuesday September 17th, 2019 - 2:41:pm
topbanner
Breaking News
jeevanam

ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്നതില്‍ സന്തോഷം;രാജിക്കത്ത് നേരത്തെ നല്‍കിയിരുന്നു:ഓം പ്രകാശ് രാജ്ഭര്‍

Raji Mejo
ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്നതില്‍ സന്തോഷം;രാജിക്കത്ത് നേരത്തെ നല്‍കിയിരുന്നു:ഓം പ്രകാശ് രാജ്ഭര്‍

ന്യൂഡല്‍ഹി: തന്റെ രാജിക്കത്ത് പാര്‍ട്ടിക്ക് നേരത്തെ തന്നെ നല്‍കിയിരിക്കുന്നതെന്നും തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ തന്നെ കാണിക്കേണ്ടതായിരുന്നെന്ന് വിമത മന്ത്രിയായിരുന്ന ഓം പ്രകാശ് രാജ്ഭര്‍.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നടപടിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും ഓം പ്രകാശ് പറഞ്ഞു.
എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി സഖ്യത്തോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഓം പ്രകാശ് രാജ്ഭറിന്റെ പ്രതികരണം. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഇത് 20 ദിവസം മുന്‍പേ എടുക്കേണ്ട തീരുമാനമായിരുന്നു. അങ്ങനെയെങ്കില്‍ കുറിച്ചുകൂടി നന്നായേനെ. എന്നെ പുറത്താക്കിയതിലൂടെ ഒരു യുദ്ധത്തിനില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യോഗി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ചോദിച്ചത്. ഞങ്ങള്‍ ഒരു പാര്‍ട്ടിയായിരിക്കെ ഞങ്ങള്‍ മത്സരരംഗത്ത് പോലുമില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും എന്താണ് മറുപടി പറയുക? അദ്ദേഹം ചോദിച്ചു.

 

 

Read more topics: Amrita Prakash Rajbhar, BJP, MODI
English summary
Amrita Prakash Rajbhar, who had earlier resigned from the BJP, had earlier given his resignation
topbanner

More News from this section

Subscribe by Email