Thursday June 20th, 2019 - 4:40:am
topbanner
topbanner

ആമസോൺ വിവരങ്ങൾ ചോർത്തി മറിച്ചു വിറ്റു; ജീവനക്കാർക്കെതിരേ അന്വേഷണം

Renjini
 ആമസോൺ വിവരങ്ങൾ ചോർത്തി മറിച്ചു വിറ്റു; ജീവനക്കാർക്കെതിരേ അന്വേഷണം

സാൻഫ്രാൻസിസ്കോ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിലെ ചില ജീവനക്കാർക്കെതിരെ അന്വേഷണം.

കമ്പനിയുടെ ഓൺലൈൻ വില്‍പ്പനയുമായി ബന്ധപ്പെട്ട കണക്കുകളും ഉല്‍പ്പന്നങ്ങള്‍ വിലയിരുത്തിയവരുടെ ഇമെയില്‍ അഡ്രസുകളും സ്വതന്ത്ര വില്‍പ്പനക്കാര്‍ക്ക് വിറ്റത്.ചൈനയിലെ കമ്പനികൾക്കാണ് ഈ വിവരങ്ങൾ കൈമാറിയിരുന്നതെന്ന് ആമസോൺ ഞായറാഴ്ച സ്ഥിരീകരിച്ചു.

ആമസോൺ വഴി സാധനങ്ങൾ വിൽപ്പന നടത്തുന്ന കമ്പനികൾക്കുവേണ്ടിയാണ് ഈ വിവരങ്ങൾ ചോർത്തിയത്. ഇതു കമ്പനിയുടെ നയത്തിന് എതിരാണ്. ഇങ്ങനെ ചോർത്തുന്നതിന് 80 മുതൽ 2,000 ഡോളർ വരെയാണ് ഈടാക്കിയിരുന്നത്.

ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി തട്ടിപ്പു നടത്തിയ കമ്പനികളുടെ ഫണ്ടുകൾ തടഞ്ഞു വയ്ക്കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കി.ചൈനയിലെ കമ്പനികൾക്കാണ് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി കൈമാറിയിരുന്നതെന്ന് ആമസോൺ നേരത്തെ കണ്ടെത്തിയിരുന്നു.

വ്യാജ അക്കൗണ്ടുകളിൽ നിന്നും ഉൽപ്പന്നങ്ങളുടെ വ്യാജ നിരൂപണങ്ങൾ വെബ്സൈറ്റിൽ നൽകിയത് നീക്കം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ലോകവ്യാപകമായി 5,60,000ൽ അധികം പേരാണ് ആമസോണിൽ ജോലി ചെയ്യുന്നത്.

English summary
Amazon concealed information and sold it Investigate employees
topbanner

More News from this section

Subscribe by Email