Friday November 16th, 2018 - 4:55:am
topbanner

അല്‍ഫോന്‍സ് കണ്ണന്താനം ഡല്‍ഹിയില്‍; രണ്ടുദിവസത്തെ സ്വീകരണ പരിപാടികള്‍ റദ്ദാക്കി

suvitha
അല്‍ഫോന്‍സ് കണ്ണന്താനം ഡല്‍ഹിയില്‍; രണ്ടുദിവസത്തെ സ്വീകരണ പരിപാടികള്‍ റദ്ദാക്കി

കോട്ടയം: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോയതിനാല്‍, അല്‍ഫോന്‍സ് കണ്ണന്താനത്തിന്റ സ്വീകരണ പരിപാടികളില്‍ മാറ്റം വരുത്തി. 11,12,13 തീയതികളില്‍ ഒരുക്കിയിരുന്ന സ്വീകരണ പരിപാടികളെല്ലാം റദ്ദാക്കി. ഇന്നലെ രാത്രി മന്ത്രിസഭയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു മടങ്ങി. കണ്ണന്താനം 13 നു മടങ്ങിയെത്തും. ഇന്ന് രാവിലെ സ്വകാര്യ ചടങ്ങിനായി കണ്ണൂരിലെത്തുന്ന മന്ത്രിയ്ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

12 ന് കോട്ടയത്ത് തിരികയെത്തുന്ന മന്ത്രി വൈകിട്ട് തിരുനക്കര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇത് റദ്ദാക്കി. അതേസമയം, കാഞ്ഞിരപ്പള്ളി പൗരാവലി 15 ന് ജന്മനാട്ടില്‍ മന്ത്രിക്ക് നല്‍കുന്ന പൗര സ്വീകരണം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് സൂചന. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മന്ത്രി എം.എം. മണി, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ പി.ജെ. ജോസഫ്, എന്‍. ജയരാജ്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെ.ജെ. തോമസ്, ജോര്‍ജ് ജെ. മാത്യു, ബിജെപി സംസ്ഥാനജില്ലാ നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബി.ജെ.പി സ്വീകരണം നല്‍കുന്നുണ്ട്.

English summary
Alphons Kannanthanam is in Delhi: Two day programs were canceled
topbanner

More News from this section

Subscribe by Email