Thursday September 20th, 2018 - 6:16:pm
topbanner
Breaking News

ട്രെയ്‌നുകളില്‍ 12 ലക്ഷത്തോളം സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

suji
ട്രെയ്‌നുകളില്‍ 12 ലക്ഷത്തോളം സിസിടിവി കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക ന്നെ ലക്ഷ്യത്തോടെ റെയില്‍വേ സ്‌റ്റേഷനുകളിലായി 12 ലക്ഷത്തോളം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ആദ്യ ഘട്ടത്തില്‍ 11000 ട്രെയ്‌നുകളിലും 8500 റെയില്‍വേ സ്റ്റേഷനുകളിലുമായിരിക്കും കാമറകള്‍ സ്ഥാപിക്കുക. ഇതിനായി 2018-19 ബജറ്റില്‍ മൂവായിരം കോടി രൂപ നീക്കി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പുതിയ പദ്ധതി പ്രകാരം ഓരോ കോച്ചിലും എട്ട് കാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാളികളിലും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലാകും കാമറ വയ്ക്കു. നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയ്‌നുകളിലും മാത്രമാണ് കാമറകള്‍ ഉള്ളൂ.

രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ പ്രീമിയര്‍ ട്രെയ്ന്‍ മുതല്‍ രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയ്‌നുകളില്‍ വരെ രണ്ടു വര്‍ഷത്തിനുള്ളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Read more topics: train, cctv
English summary
All 11000 trains 8500 stations to have CCTV surveillance
topbanner

More News from this section

Subscribe by Email