Tuesday September 18th, 2018 - 11:07:pm
topbanner
Breaking News

ഇന്ത്യന്‍ റെയില്‍വേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

NewsDesk
ഇന്ത്യന്‍ റെയില്‍വേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദ ഇന്ത്യന്‍ റെയില്‍വേ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സെന്‍ട്രല്‍ റെയില്‍വേയുടെ ഭുസാവല്‍ ഡിവിഷന്റെ വെബ്‌സൈറ്റിലാണ് തീവ്രവാദ സന്ദേങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തെക്കന്‍ ഏഷ്യയിലെ അല്‍ ഖ്വയ്ദ തലവന്‍ മൗലാന ആസിം ഉമര്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. '

'എന്താണ് ഈ സമുദ്രത്തില്‍ തിരകളില്ലാത്തത്?' എന്ന് ചോദിച്ചുകൊണ്ടാണ് മൗലാന ആസിം ഉമറിന്റെ സന്ദേശം ആരംഭിക്കുന്നത്. 11 പോജുകളുള്ള സന്ദേശമാണുണ്ടായിരുന്നത്. ഷാ മുഹാദിത് ദെല്‍ഹാവിക്ക് ജന്മം നല്‍കിയ ദില്ലിയുടെ മണ്ണില്‍, ഷാ ഒരിക്കല്‍ കൂടി വന്ന് ജിഹാദിന്റെ പാഠങ്ങള്‍ മറന്ന ഇന്ത്യന്‍ മുസ്ലീങ്ങളെ അത് പഠിപ്പിക്കണമെന്നും ജിഹാദിനായി പോരാട്ടത്തിനിറങ്ങാന്‍ പ്രേരിപ്പിക്കണമെന്നും സന്ദേശം പറയുന്നു.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പരാജയത്തിനായി ജിഹാദിനിറങ്ങാനും സന്ദേശത്തില്‍ ആഹ്വാനമുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഉമറിനെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ മേധാവിയാക്കിയത്.

1992 ലെ ബാബാറി മസ്ജിദ് സംഭവത്തിന് ശേഷമാണ് ഉമര്‍ ജിഹാദി പ്രസ്ഥാനത്തില്‍ സജീവമായത്.
റെയില്‍ വകുപ്പിന്റെ ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ വിപുലമായ ശൃംഖലയുടെ ഭാഗമായ വെബ്‌സൈറ്റ് ചുരുങ്ങിയ സമയത്തേക്കെങ്കിലും ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായി തന്നെയാണ് സുരക്ഷാകേന്ദ്രങ്ങള്‍ പരിഗണിക്കപ്പെടുന്നത്.

എന്ന് നിന്റെ മൊയ്തീനിലെ തന്റെ പാട്ട് പൃഥ്വിരാജ് മാറ്റാന്‍ ശ്രമിച്ചെന്ന് രമേഷ് നാരായണ്‍

മംഗളം ചാനല്‍ ലോഗോ പുറത്തിറങ്ങി; മനോരമയുടേതുമായി സാമ്യമെന്ന് സോഷ്യല്‍ മീഡിയ

മെഡിക്കല്‍ ടെസ്റ്റ്; ഗള്‍ഫിലെ ജോലിക്കെന്ന പേരില്‍ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമം

Read more topics: Al Qaeda, Hack, Website
English summary
Al Qaeda Allegedly Hacks Indian Railways Website
topbanner

More News from this section

Subscribe by Email