topbanner
Tuesday November 21st, 2017 - 6:17:am
topbanner
Breaking News

അന്തരീക്ഷ മലിനീകരണം: ഡല്‍ഹി-ഹരിയാന മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും

fasila
അന്തരീക്ഷ മലിനീകരണം: ഡല്‍ഹി-ഹരിയാന മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേജരിവാളിനോപ്പം പരിസ്ഥിതി മന്ത്രിയും പരിസ്ഥിതി സെക്രട്ടറിയും ഖട്ടാറുമായി കൂടിക്കാഴ്ച നടത്തും.

പഞ്ചാബ് മുഖ്യമന്ത്രി അമിരീന്ദ്രര്‍ സിംഗിനെയും കൂടിക്കാഴ്ചയ്ക്ക് കേജരിവാള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തോട് അമരീന്ദ്രര്‍ സിംഗ് പ്രതികരിച്ചിട്ടില്ല. അതേസമയം അന്തരീക്ഷ മലനീകരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രശ്ന പരിഹാരത്തിനായി ഡല്‍ഹി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ബിജെപിയുടെ ആരോപിച്ചിരുന്നു.

English summary
Air Pollution: Delhi-Haryana chief ministers will meet today
topbanner topbanner

More News from this section

Subscribe by Email