topbanner
Sunday May 28th, 2017 - 10:28:am
topbanner

എയർഇന്ത്യയിൽ സ്ത്രീ യാത്രക്കാർക്ക് സീറ്റ് സംവരണം

NewsDesk
എയർഇന്ത്യയിൽ സ്ത്രീ യാത്രക്കാർക്ക് സീറ്റ് സംവരണം

ന്യൂഡൽഹി: എയർ ഇന്ത്യയിൽ വനിതകൾക്ക് സീറ്റുകൾ സംവരണം ചെയ്യാൻ തീരുമാനം. എല്ലാ ആഭ്യന്തര സർവീസുകളിലും ആറ് സീറ്റുകൾ വീതം സ്ത്രീകൾക്കായി മാറ്റിവെക്കാനാണ് തീരുമാനം. ഇക്കാര്യം ഉടൻ നടപ്പിൽ വരുത്തും. എന്നാൽ അധിക ചാർജ് ചുമത്തില്ലെന്നും ഈ സീറ്റുകൾ വനിതാ യാത്രക്കാർക്ക് മാത്രമായി മാറ്റിവെക്കുമെന്നും എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹണി പറഞ്ഞു.

തനിയെ യാത്ര ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് സംവരണം ഏർപ്പെടുത്തുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്നും കമ്പനി അധികൃതർ പറഞ്ഞു. ജനുവരി 18 മുതൽ ഇതു നടപ്പിൽ വന്നേക്കും

Read more topics: Air India, reserve, seat,
English summary
Air India to reserve six seats for women on domestic flights
topbanner topbanner

More News from this section

Subscribe by Email