Tuesday February 19th, 2019 - 6:42:pm
topbanner

യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ; ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോമും

akhila
യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ; ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോമും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കായി മഹാരാജ സീറ്റിംഗ് സംവിധാനമൊരുക്കി എയര്‍ ഇന്ത്യ.

കൂടാതെ ക്യാബിന്‍ ജീവനക്കാര്‍ക്ക് പുത്തന്‍ യൂണിഫോമും ഒരുക്കുന്നു. പുതിയ സൗകര്യങ്ങളോടെയുള്ള ആദ്യ സര്‍വീസ് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നാളെ ഉദ്ഘാടനം ചെയ്യും. നിലവിലെ ബോയിംഗ് 777, 787 വിമാനങ്ങളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകളാണ് മഹാരാജ സീറ്റായി ഉയര്‍ത്തുന്നത്.

അതോടൊപ്പം ഈ ക്ലാസിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള യൂണിഫോമുകളാണ് നല്‍കുക. കൂടുതല്‍ സൗകര്യം ഒരുക്കുന്നതിലൂടെ കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാനം വര്‍ധിപ്പിക്കാനുമാണ് എയര്‍ ഇന്ത്യ
ലക്ഷ്യമിടുന്നത്. ഈ സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് കൃത്യമായ പരിഗണന നല്‍കുന്നുണ്ടെന്നും വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

43 രാജ്യങ്ങളിലേക്കായി 2500-ല്‍ അധികം സര്‍വീസുകളാണ് ആഴ്ചതോറും എയര്‍ ഇന്ത്യ നടത്തുന്നത്. യാത്രാ സൗകര്യത്തില്‍ മാറ്റം കാണ്ടുവരുന്നതിലൂടെ അന്താരാഷ്ട്ര യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കമ്പനി ലക്ഷ്യമാക്കുന്നത്.

Viral News

English summary
Air India set to have 'Maharaja' class seats on international flights
no relative items
topbanner

More News from this section

Subscribe by Email