Wednesday September 19th, 2018 - 9:31:am
topbanner
Breaking News

നോട്ട് നിരോധനത്തിന് ശേഷം 35000 കടലാസ് കമ്പനികള്‍ നിക്ഷേപിച്ചത് 17000 കോടി രൂപ

suji
നോട്ട് നിരോധനത്തിന് ശേഷം 35000 കടലാസ് കമ്പനികള്‍ നിക്ഷേപിച്ചത് 17000 കോടി രൂപ

നോട്ട് നിരോധനത്തിന് ശേഷം 35000 കടലാസ് കമ്പനികള്‍ നിക്ഷേപിച്ചത് 17000 കോടി രൂപ.സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികളാണ് വലിയ തോതില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ അടുത്ത കാലത്ത് 2.24 ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ രണ്ടോ അധികമോ വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു.ഇതില്‍ ഒരു കമ്പനിക്ക് 2134 അക്കൗണ്ടുകളാണ് ഉള്ളതെന്ന് കണ്ടെത്തി.2016 വരെ പണമിടപാടുകള്‍ നടക്കാതിരുന്ന ഈ അക്കൗണ്ടുകളില്‍ നിന്ന് നോട്ട് നിരോധനത്തിന് ശേഷം 2484 കോടി രൂപയാണ് പിന്‍വലിച്ചത്.56 ബാങ്കുകളിലെ 58000 അക്കൗണ്ട് വിവരങ്ങള്‍ ചൂണ്ടിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികളുടെ എല്ലാവിധ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചിരിക്കുകയാണഅ .മൂന്നുവര്‍ഷം തുടര്‍ച്ചയായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് .

 

Read more topics: note ban,companies deposit
English summary
After note ban companies deposit 17000 crores
topbanner

More News from this section

Subscribe by Email