Monday July 23rd, 2018 - 5:37:am
topbanner
Breaking News

വിവാഹേതര ബന്ധം ; സ്ത്രിയും കുറ്റക്കാരിയാകും, പുതിയ നിയമം

renjini
വിവാഹേതര ബന്ധം ; സ്ത്രിയും കുറ്റക്കാരിയാകും, പുതിയ നിയമം

വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ. വിവാഹിതയുമായി അവിഹിതബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. പരപുരുഷബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂർണസംരക്ഷണം നൽകുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, ‘മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാർശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്.

പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ നിലവിൽ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷന് അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും.

എന്നാൽ, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല. എൺപതോളം രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല. പരിഷ്കൃത സമൂഹത്തിന്‌ ചേരാത്തതാണ് 497-ാം വകുപ്പെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹർജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

Read more topics: Adultery, New, law, guilty
English summary
Adultery New law, woman and guilty
topbanner

More News from this section

Subscribe by Email