Sunday June 24th, 2018 - 1:20:am
topbanner
Breaking News

മുതലാളിയുടെ ഭാര്യയെ പ്രേമിച്ചു ; ഡ്രൈവറെ പിടികൂടി കണ്ണില്‍ ആസിഡ് കുത്തിവച്ച് അന്ധനാക്കി

suji
മുതലാളിയുടെ ഭാര്യയെ പ്രേമിച്ചു ; ഡ്രൈവറെ പിടികൂടി കണ്ണില്‍ ആസിഡ് കുത്തിവച്ച് അന്ധനാക്കി

മുതലാളിയുടെ ഭാര്യയുമായി ഒളിച്ചോടിയ ഡ്രൈവറെ പിടികൂടി കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കി. ബിഹാറിലെ പ്രിപ്ര ചൗക്കില്‍ രാത്രി ഒരു ഭക്ഷണശാലയില്‍ വെച്ചായിരുന്നു സംഭവങ്ങള്‍. ഇവിടെയെത്തിയ ഒരു സംഘമാണ് ഡ്രൈവര്‍ ജോലി ചെയ്യുന്ന യുവാവിന്റെ കാഴ്ച ഇല്ലാതാക്കിയത്.ജോലി ചെയ്തിരുന്ന സ്ഥലത്തെ മുതലാളിയുടെ ഭാര്യമായി പ്രേമത്തിലാകുകയും, ഒളിച്ചോടുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം.

തേഗ്രയിലെ ബറൗനി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. മുതലാളിയുടെ ഭാര്യയുമായി അടുപ്പത്തിലായി. ഫെബ്രുവരി 6ന് യുവാവും, കാമുകിയും കൂടി ഒളിച്ചോടി. യുവാവ് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ഭാര്യ ഫെബ്രുവരി 16ന് പ്രാദേശിക കോടതിയില്‍ ഹാജരായി മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിനോട് ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്ത് കൊണ്ടാണ് യുവതി തിരികെ എത്തിയതെന്ന കാരണം വ്യക്തമായിരുന്നില്ല. ഇന്നലെ വൈകീട്ടാണ് യുവതിക്ക് കാമുകനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞതായി ഇവരുടെ ഭര്‍തൃസഹോദരന്‍ ഫോണില്‍ വിളിച്ച് അറിയിച്ചത്. കൂട്ടിക്കൊണ്ടുപോകാനായി പോലീസ് സ്‌റ്റേഷനില്‍ എത്താനും ആവശ്യപ്പെട്ടു.

തെഗ്ര സ്റ്റേഷനിലേക്ക് പോകവെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം യുവാവിനെ അക്രമിച്ചത്. അടുത്തുള്ള ഭക്ഷണശാലയില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവെയ്ക്കുകയായിരുന്നു. ഇതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചു. ആളുകളെത്തിയെങ്കിലും യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Read more topics: Acid ,Bihar man, eyes,employer
English summary
Acid injected in Bihar mans eyes for eloping with employers wife

More News from this section

Subscribe by Email