Monday March 18th, 2019 - 11:34:pm
topbanner
topbanner

'അവകാശങ്ങൾ നിഷേധിക്കരുത്': നിയന്ത്രണങ്ങളോടെ ആധാറിന് അനുമതി നൽകി സുപ്രീംകോടതി

fasila
'അവകാശങ്ങൾ നിഷേധിക്കരുത്': നിയന്ത്രണങ്ങളോടെ ആധാറിന് അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: പൗരന്റെ ബയോ മെട്രിക് വിവരങ്ങള്‍ തിരിച്ചറിയലിനായി ഉപയോഗിക്കുന്ന ആധാര്‍ കാര്‍ഡ് ഭരണഘടനാപരമോ എന്ന് പരിശോധിക്കുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിപ്രസ്താവം. ഭരണഘടനാബെഞ്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെ​ഞ്ചാണ് വിധി പറഞ്ഞത്. ഇതിൽ മൂന്നു ജസ്റ്റിസുമാര്‍ വിഷയത്തിൽ ഒരേ നിലപാട് രേഖപ്പെടുത്തി.

40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാർ കൃത്രിമമായി നിർമിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങൾ സുരക്ഷിതമാണ്. സർക്കാർ പദ്ധതികളിലെ നേട്ടങ്ങൾ ആധാറിലൂടെ അർഹരായവർക്ക് നൽകാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ നാലു മാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു.

വിധിപ്രസ്താവനയിൽ നിന്ന്:

∙ നിയന്ത്രണങ്ങളോടെ ആധാർ ആകാം

∙ ആധാറിൽ വിവരശേഖരണം പിഴവില്ലാത്തത്.

∙ ഒറ്റത്തിരിച്ചറിയൽ സംവിധാനം നല്ലത്.

∙ ആനുകൂല്യങ്ങൾ നേടുന്നതിന് ഗുണകരം.

∙ സിബിഎസ്ഇ, നീറ്റ് പരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കേണ്ടതില്ല.

∙ ആധാർ ഇല്ലെങ്കിൽ പൗരാവകാശങ്ങൾ നിഷേധിക്കരുത്.

∙ അവകാശങ്ങൾക്കു മേൽ സർക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.

∙ നിയമത്തിൽ മാറ്റങ്ങൾ ആവശ്യം.

∙ ആധാർ നിയമത്തിലെ 33(പാർട്ട് 2), 57 വകുപ്പുകൾ റദ്ദാക്കി.

∙ ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല.

∙ മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറിൽ ചേർക്കേണ്ടതില്ല.

∙ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം.

∙ ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കേണ്ടതില്ല.

∙ പാൻ കാർഡിന് ആധാർ നിർബന്ധം.

∙ സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണം.

∙ വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.

ആധാര്‍പദ്ധതി പൗരന്‍റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്.

പൗരന്‍റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുളള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗഭരണഘടനാബെഞ്ച് പരിശോധിച്ചത്.

ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുമോ എന്നതിലും ഈ വിധി നിർണായകമാണ്. ആധാര്‍നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന ആരോപണത്തിനും വിധി മറുപടിയാകും.

നവജാതശിശുക്കള്‍ അടക്കം രാജ്യത്തെ 95 ശതമാനം പേരും ആധാര്‍കാര്‍ഡ് എടുത്തെന്ന കണക്കുകളുടെ പശ്ചാത്തലത്തിൽ ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കുമെന്നാണു സൂചന. രാജ്യത്തിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ആവശ്യമുണ്ടെന്ന് വാദം കേള്‍ക്കുന്ന വേളയില്‍ കോടതി നിലപാടെടുത്തിരുന്നു.

അതേസമയം, ആധാര്‍വിവരങ്ങള്‍ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി. ആധാര്‍വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചേക്കും. വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ പൗരന്‍റെ ശരീരത്തിലെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായി ചില ജഡ്ജിമാരെങ്കിലും കണ്ടെത്തിയേക്കും. ബയോമെട്രിക് സംവിധാനം അസാധാരണസാഹചര്യങ്ങളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് നിലപാട് എടുത്തേക്കും.

Viral News

Read more topics: Aadhaar card, case, supreme court
English summary
Aadhaar card case supreme court judgment: aadhaar permission granted
topbanner

More News from this section

Subscribe by Email