Monday December 10th, 2018 - 9:00:pm
topbanner

അമിതാഭ് ബച്ചന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ല: ജയാ ബച്ചന്‍

rajani v
അമിതാഭ് ബച്ചന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ല: ജയാ ബച്ചന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഭാര്യയും രാജ്യസഭാ എംപിയുമായ ജയാ ബച്ചന്‍.'അമിത്ജിയുടെ ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്. അല്‍പം വേദനയുണ്ടെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ആശങ്കപ്പെടാനായി ഒന്നുമില്ലെന്നാണ് ജയാബച്ചന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

നേരത്തെ ശാരീരികമായ ബുദ്ധിമുട്ടുണ്ടായ കാര്യം ബച്ചന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ജോധ്പുരില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിലേക്ക് പുറപ്പെട്ടിരുന്നു.

 

Read more topics: AMITAB BACHAN, HEALTH, JAYABACHAN
English summary
AMITAB BACHAN HEALTH JAYABACHAN
topbanner

More News from this section

Subscribe by Email