Thursday March 21st, 2019 - 5:25:am
topbanner
topbanner

എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് ഇ​ട​പാ​ട് കേസിൽ പി.​​ചി​ദം​ബ​ര​ത്തെ പ്ര​തി​ചേ​ര്‍​ത്തു സി​ബി​ഐ കുറ്റപ്പത്രം സമർപ്പിച്ചു

rajani v
എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് ഇ​ട​പാ​ട് കേസിൽ പി.​​ചി​ദം​ബ​ര​ത്തെ പ്ര​തി​ചേ​ര്‍​ത്തു സി​ബി​ഐ കുറ്റപ്പത്രം സമർപ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് ഇ​ട​പാ​ട് കേസിൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി സി​ബി​ഐ കുറ്റപ്പത്രം സമർപ്പിച്ചു. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്ബനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.

ഇതിനായി കമ്ബനിയില്‍ നിന്ന് 26 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. ചിദംബരവും മകന്‍ കാര്‍ത്തിയുമുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ടു ​ജി പ​ങ്കാ​ളി​ത്തം മാ​ക്സി​സ് ഗ്രൂ​പ്പി​നു ന​ല്കാ​ന്‍ ത​നി​ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്നു എ​ന്ന എ​യ​ര്‍​സെ​ല്‍ ഉ​ട​മ സി. ​ശി​വ​ശ​ങ്ക​ര​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് 2011 ഏ​പ്രി​ല്‍-​മേ​യി​ലാ​ണ് എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് കേ​സി​നു തു​ട​ക്ക​മാ​യ​ത്.

Viral News

Read more topics: AIRCEL, MAXIS CASE, P CHITHAMPARAM
English summary
AIRCEL MAXIS CASE P CHITHAMPARAM
topbanner

More News from this section

Subscribe by Email