Wednesday December 19th, 2018 - 3:00:am
topbanner

വൃദ്ധന് നടുറോഡില്‍ ഭക്ഷണം നല്‍കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായി; കുടുംബത്തിന് 90കാരനെ തിരിച്ചുകിട്ടി

suji
വൃദ്ധന് നടുറോഡില്‍ ഭക്ഷണം നല്‍കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായി; കുടുംബത്തിന് 90കാരനെ തിരിച്ചുകിട്ടി

ബൈക്കുള: പോലീസുകാരെക്കുറിച്ച് അടുത്ത കാലത്തായി കേള്‍ക്കുന്ന കഥകള്‍ അത്ര രസകരമല്ല. അതുകൊണ്ട് തന്നെ നടുറോഡില്‍ ഒരു വൃദ്ധന് ഭക്ഷണം കൊടുക്കുന്ന പോലീസുകാരന്റെ ദൃശ്യങ്ങള്‍ വൈറലാകാന്‍ വലിയ താമസം നേരിട്ടില്ല. ഇതോടെ ബൈക്കുളയില്‍ വെച്ച് കാണാതായ 90കാരന്‍ ഭികാജി പന്‍സാരയെ കുടുംബത്തിന് തിരികെ ലഭിക്കുകയായിരുന്നു.

റോഡരികില്‍ ഇരിക്കുന്ന പന്‍സാരെയ്ക്ക് പോലീസുകാരന്‍ ഭക്ഷണം നല്‍കുന്ന വീഡിയോയാണ് വൈറലായത്. കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ബൈക്കുള പോലീസ് സ്‌റ്റേഷനില്‍ പരാതിയുമെത്തി.

സോളാപൂര്‍ സിറ്റി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ നസ്‌റുദ്ദീന്‍ ഷെയ്ഖാണ് പന്‍സാരെയെ റോഡരികില്‍ കണ്ടത്. ഇദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചതോടൊപ്പം സ്വന്തം കൈകൊണ്ട് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു. ഈ അത്ഭുത ദൃശ്യങ്ങള്‍ ഒരു വഴിയാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഈ വീഡിയോ പ്രചരിച്ചതോടെ മുംബൈ ശിവാജി പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അശോക് ഭുജ്പാലിനും ഇത് ലഭിച്ചു. ഇദ്ദേഹത്തിന്റെ അയല്‍ക്കാരനായിരുന്നു പന്‍സാരെ. ഇത് തിരിച്ചറിഞ്ഞ ഭുജ്പാല്‍ വീഡിയോ കുടുംബാംഗങ്ങള്‍ക്ക് അയച്ചുനല്‍കി.

ഇതോടെ പന്‍സാരെ കുടുംബം സ്ഥലത്തേക്ക് തിരിച്ചു. ഇപ്പോള്‍ പിതാവിനെ തിരികെ കിട്ടിയതിന് പോലീസിന് നന്ദി പറയുകയാണ് ഈ കുടുംബം.

 

 

Read more topics: old reunites,cop feeding, viral
English summary
90 year old reunites with family after video of cop feeding him goes viral
topbanner

More News from this section

Subscribe by Email