Sunday July 21st, 2019 - 12:28:pm
topbanner
topbanner

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കുതിച്ചുചാട്ടം ; ജനുവരിയില്‍ കൂട്ടിച്ചേര്‍ത്തത് 9 ലക്ഷം തൊഴിലുകള്‍; 17 മാസത്തില്‍ 76.48 ലക്ഷം; ഇപിഎഫ്ഒ പേറോള്‍ ഡാറ്റ പുറത്ത്

suji
രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കുതിച്ചുചാട്ടം ; ജനുവരിയില്‍ കൂട്ടിച്ചേര്‍ത്തത് 9 ലക്ഷം തൊഴിലുകള്‍; 17 മാസത്തില്‍ 76.48 ലക്ഷം; ഇപിഎഫ്ഒ പേറോള്‍ ഡാറ്റ പുറത്ത്

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വാദമുയര്‍ത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്ന പ്രതിപക്ഷത്തെ തിരിച്ചടിക്കാന്‍ സര്‍ക്കാരിന് പുതിയ ആയുധം. പുതിയ ഇപിഎഫ് പേറോള്‍ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 8.96 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 17 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
 
2018 ഏപ്രില്‍ മുതലുള്ള പിഎഫ് പേറോള്‍ ഡാറ്റയാണ് പുറത്തുവിട്ടത്. ഇതിന് തൊട്ടുമുന്‍പുള്ള മാസത്തില്‍ 3.87 ലക്ഷം ഇപിഎഫ്ഒ ഗുണഭോക്താക്കളെയാണ് ചേര്‍ത്തതെങ്കില്‍ ജനുവരിയില്‍ മാത്രം 131 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 2017-ല്‍ 2,75,609 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 
 
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്‌കീമുകളില്‍ പുതുതായി ചേര്‍ക്കപ്പെട്ടവരുടെ എണ്ണം 76.48 ലക്ഷമാണ്. ഇതുപ്രകാരം കഴിഞ്ഞ 17 മാസത്തിനിടെ ഇത്രത്തോളം തന്നെ തൊഴിലുകള്‍ ഔദ്യോഗിക മേഖലയില്‍ സൃഷ്ടിക്കപ്പെട്ടെന്ന് തന്നെ. ജനുവരി 2019-ല്‍ 2.44 ലക്ഷം തൊഴിലുകള്‍ നേടിയത് 22-25 പ്രായവിഭാഗത്തിലുള്ളവരാണ്. 18-21 പ്രായവിഭാഗത്തില്‍ 2.24 ലക്ഷം തൊഴിലുകളും രൂപപ്പെട്ടു. 
 
തൊഴില്‍ദാതാക്കള്‍ രേഖപ്പെടുത്തുന്ന കണക്ക് പ്രകാരമായതിനാല്‍ ഈ കണക്കുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായേക്കാമെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. 
 
 

Read more topics: 9 lakh jobs , last 17 months
English summary
9 lakh jobs created in january 76.48 lakh in last 17 months
topbanner

More News from this section

Subscribe by Email