Monday April 22nd, 2019 - 7:51:am
topbanner
topbanner

രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം ; 9 മരണം ; 18 പേര്‍ക്ക് പരിക്ക്

suji
രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം ; 9 മരണം ; 18 പേര്‍ക്ക് പരിക്ക്

രാജസ്ഥാനില്‍ എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. അജ്മീര്‍ ജില്ലയിലെ ബീവറില്‍ ഒരു വിവാഹാഘോഷത്തിനിടെയാണ് ദുരന്തം. വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം.

ആറുപേരെ അജ്മീര്‍ ആശുപത്രിയിലും 12 പേരെ ജില്ലാ ബീവറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സുരേന്ദ്രകുമാര്‍ പരെച എന്നയാളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷത്തിനിടെയാണ് സ്‌ഫോടനം.

കാലിയായ എല്‍പിജി സിലിണ്ടര്‍ നിറയ്ക്കാന്‍ പാചകക്കാരന്‍ ശ്രമിക്കവേയാണ് സ്‌ഫോടനമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സിലിണ്ടറിന് തീ പിടിച്ചതോടെ വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.

Read more topics: rajastan, lpg blast
English summary
9 killed in Rajasthan LPG cylinder blast
topbanner

More News from this section

Subscribe by Email