Wednesday February 20th, 2019 - 5:14:pm
topbanner

കൊല്‍ക്കത്തയില്‍ കനത്ത കാറ്റും മഴയും: എട്ടു മരണം; നിരവധി പേര്‍ക്കു പരുക്ക്

Jikku Joseph
കൊല്‍ക്കത്തയില്‍ കനത്ത കാറ്റും മഴയും: എട്ടു മരണം; നിരവധി പേര്‍ക്കു പരുക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ചൊവ്വാഴ്ച രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലും 10 പേര്‍ മരിച്ചു. കോല്‍ക്കത്തയിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു.

മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങള്‍ കടപുഴകി വീണതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മരണസംഖ്യ 13 വരെ ഉയര്‍ന്നേക്കാമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം.

ബന്‍കുറ ജില്ലയിലാണ് കാറ്റ് ഏറെ നാശം വിതച്ചത്. ഇവിടെ അഞ്ചു പേര്‍ മരിച്ചു. 26 ഇടങ്ങളില്‍ ഗതാഗതതടസമുണ്ടാക്കി മരങ്ങള്‍ വീണതായി പോലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 7.50 മുതല്‍ രണ്ടു മണിക്കൂറോളം മെട്രോ സേവനങ്ങള്‍ തടസപ്പെട്ടതായി കൊല്‍ക്കത്ത മെട്രോ റയില്‍വേ വക്താവ് അറിയിച്ചു.

Viral News

English summary
8 dead, several injured as massive storm hits kolkata, suburbs
topbanner

More News from this section

Subscribe by Email