Sunday November 18th, 2018 - 7:58:pm
topbanner

ചീഫ് സെക്രട്ടറിയെ തല്ലി; ചോദിക്കാന്‍ ചെന്ന പോലീസിനോട് ചൂടായി കെജ്രിവാള്‍

suji
 ചീഫ് സെക്രട്ടറിയെ തല്ലി; ചോദിക്കാന്‍ ചെന്ന പോലീസിനോട് ചൂടായി കെജ്രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ ഡല്‍ഹി പോലീസ് സംഘം മുഖ്യമന്ത്രിയുടെ വീട്ടില്‍ അന്വേഷണവുമായി എത്തിയ പോലീസ് സംഘത്തിന് നേരെ കെജ്രിവാളിന്റെ രോഷപ്രകടനം.

സൈബര്‍ ക്രൈം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന 60 അംഗ സംഘമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ എത്തിയത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പോലീസ് സംഘം ഇവിടെ എത്തിയതെന്ന് ഡല്‍ഹി സര്‍ക്കാര്‍ വക്താവ് പറയുന്നു. പോലീസ് സംഘം തെരച്ചിലിന് എത്തുമ്പോള്‍ കെജ്രിവാള്‍ വസതിയിലുണ്ടായിരുന്നു.

എഎപി എംഎല്‍എ അമാനതുള്ള ഖാനും മറ്റുള്ളവര്‍ക്കും എതിരെ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആംആദ്മി എംഎല്‍എമാരാണ് ചീഫ് സെക്രട്ടറിയെ ഇടിച്ചത്. അക്രമത്തിന് മുഖ്യമന്ത്രിയും സാക്ഷിയായി. രണ്ട് അടി കൊടുത്തതിന് മുഖ്യമന്ത്രിയുടെ വീട്ടില്‍ പരിശോധനയെന്നാണ് കെജ്രിവാള്‍ ട്വീറ്റില്‍ രോഷം പ്രകടിപ്പിച്ചത്.

 

Read more topics: Delhi cop,Kejriwal,chief secretary
English summary
60 Delhi cops reach Kejriwals residence to probe assault on chief secretary
topbanner

More News from this section

Subscribe by Email