Tuesday September 25th, 2018 - 5:07:am
topbanner

8 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായി.. 6 പ്രതികളില്‍ 5 പേര്‍ക്ക് പ്രായം തികഞ്ഞിട്ടില്ല

suji
8 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായി.. 6 പ്രതികളില്‍ 5 പേര്‍ക്ക് പ്രായം തികഞ്ഞിട്ടില്ല

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 8 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇവരില്‍ അഞ്ച് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. പൂനെ കോണ്ഡ്വയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വയറുവേദനയെത്തുടര്‍ന്ന് ഇന്നലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചത്. ഇതേക്കുറിച്ച് ഡോക്ടര്‍മാര്‍ അന്വേഷിച്ചപ്പോഴാണ് ഏതാനും നാളുകളായി ആറ് പേര്‍ തന്നെ പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇരയുടെ പിതാവ് ഉടന്‍ പോലീസില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ഇരയും, പ്രതികളും ഒരേ പ്രദേശത്ത് താമസിക്കുന്നവരും, ഒരേ സ്‌കൂളിലും പഠിക്കുന്നവരുമാണെന്ന് പോലീസ് വ്യക്തമാക്കി. 18 വയസ്സുള്ള പ്രതിയാണ് കുട്ടിയെ മിഠായി നല്‍കാമെന്ന വ്യാജേന വീടിന് പുറത്തുകൊണ്ടുപോയത്. ഇതിന് ശേഷമാണ് മറ്റ് കുട്ടികളും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആരംഭിച്ചത്. 12 വയസ്സുള്ള കുട്ടി വരെ പ്രിതപ്പട്ടികയില്‍ ഉണ്ടെന്ന് കോണ്ഡ്വാ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് വ്യക്തമാക്കി.

 

Read more topics: minor, rape, Pune
English summary
6 including 5 minors held for raping eigh year old girl in Pune
topbanner

More News from this section

Subscribe by Email