Saturday April 20th, 2019 - 6:00:am
topbanner
topbanner

കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേര്‍ ശ്വാസംമുട്ടി മരിച്ചു

Jikku Joseph
കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേര്‍ ശ്വാസംമുട്ടി മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കന്റോണ്‍മെന്റ് മേഖലയില്‍ കണ്ടെയ്നറിനുള്ളില്‍ കിടന്നുറങ്ങിയ ആറു പേര്‍ ശ്വാസംമുട്ടി മരിച്ചു. രുദ്രാപുര്‍ സ്വദേശികളായ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, ഗോരഖ്പുര്‍ സ്വദേശികളായ അവ്ധാല്‍, ദീപ് ചന്ദ് എന്നിവരാണു മരിച്ചത്.

കേറ്ററിങ് പണിയെടുത്തിരുന്ന ഇവര്‍ കന്റോണ്‍മെന്റ് മേഖലയിലെ ഒരു വിവാഹത്തിനു ഭക്ഷണം ഒരുക്കാനെത്തിയതാണെന്നു പോലീസ് അറിയിച്ചു. സൂപ്പര്‍വൈസറായ നിര്‍മല്‍ സിങ് രാത്രി വൈകി എഴുന്നേറ്റു കൂടെയുള്ളവരെ വിളിച്ചപ്പോള്‍ ആര്‍ക്കും അനക്കമില്ലായിരുന്നു.

ഉടന്‍തന്നെ പോലീസിനെ അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം മരിച്ചു. അടച്ചിട്ടമുറിയില്‍ തീ കാഞ്ഞശേഷം അതു കെടുത്താതെ കിടന്നതാണു മരണകാരണമെന്നാണു പോലീസിന്റെ വിശദീകരണം. മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

English summary
six die after sleeping inside container with lit tandoor in delhi cantonment
topbanner

More News from this section

Subscribe by Email