പനാജി ; കഴിഞ്ഞ വര്‍ഷം ഗോവയില്‍ നിയമം തെറ്റിച്ചതിന് പിഴയൊടുക്കേണ്ടിവന്നത് മൊത്തം ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതി പേര്‍ക്കാണ്. ആറു ലക്ഷം വാഹനങ്ങള്‍ക്ക് പിഴയീടാക്കി. മുഖ്യമന്ത്രി മനോഹര്‍ പരീഖറാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടികള്‍ക്കും മറ്റും പോകുമ്പോള്‍ മദ്യപിക്കാത്ത ഡ്രൈവര്‍ ഒപ്പമുള്ളത് കാറുടമകള്‍ ഇറപ്പാക്കണം. ഇനി കാറുടമകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പെഗ്ഗില് അധികം മദ്യം കഴിച്ചു പുറത്തുപോകുന്നവര്‍ കാര്‍ ഓടിക്കുന്നില്ലെന്ന് മദ്യശാല നടത്തിപ്പുകാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ റോഡ് സുരക്ഷാവാരം പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു പരീക്കര്‍ .