Monday February 18th, 2019 - 2:02:pm
topbanner

ബാധ ഒഴിപ്പിക്കാന്‍ ദുര്‍മന്ത്രവാദം ; 50 കാരനെ ഭാര്യയും മക്കളും ചേര്‍ന്ന് ചവിട്ടി കൊന്നു

suji
ബാധ ഒഴിപ്പിക്കാന്‍ ദുര്‍മന്ത്രവാദം ; 50 കാരനെ ഭാര്യയും മക്കളും ചേര്‍ന്ന് ചവിട്ടി കൊന്നു

ദുര്‍മന്ത്രവാദത്തിനിടെ ഭാര്യയും മക്കളും മരുമക്കളും ചേര്‍ന്ന് 50 കാരനെ ചവിട്ടി കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കട്ടാര്‍ഗാം സ്വദേശി കഞ്ചികുംഭാരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയേയും നാലു മക്കളേയു മരുമക്കളേയും അറസ്റ്റ് ചെയ്തു.

പിതാവിന്റെ ദേഹത്ത് ദുഷ്ട ശക്തികളുണ്ടെന്നും ഒഴിഞ്ഞുപോകാന്‍ നെഞ്ചില്‍ കയറി ചവിട്ടിയെന്നുമാണ് മക്കളുടെ മൊഴി.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പിതാവിന്റെ നെഞ്ചില്‍ കയറി ചവിട്ടിയാല്‍ ദുഷ്ട ശക്തി ശരീരത്തില്‍ നിന്ന് പോകുമെന്നായിരുന്നു ഇവരുടെ വിശ്വാസം.പിതാവിനെ ആദ്യം മയക്കുഗുളിക കലര്‍ത്തി തറയില്‍ കിടത്തി. ശേഷം നാലു മക്കളും മരുമകളും നെഞ്ചില്‍ ചവിട്ടുകയും ശരീരത്തില്‍ ചാടുകയും ചെയ്തു.ശ്വാസകോശത്തിന് പരിക്കേറ്റാണ് 50 കാരന്‍ മരിച്ചത്.

മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു ഇവര്‍. പിന്നീട് മൃതദേഹം കണ്ടെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കുകയും പിന്നാലെ പ്രതികളെ പിടികൂടുകയും ചെയ്തു. കൊലപാതക കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

Viral News

Read more topics: killed, black magic
English summary
50 year man killed by wife and children
topbanner

More News from this section

Subscribe by Email