Saturday June 23rd, 2018 - 9:26:pm
topbanner
Breaking News

പോലീസ് ഔട്ട്‌പോസ്റ്റില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍സ്റ്റബിള്‍ പിടിയില്‍; സര്‍വ്വീസില്‍ നിന്നും പുറത്താക്കി

suji
 പോലീസ് ഔട്ട്‌പോസ്റ്റില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കോണ്‍സ്റ്റബിള്‍ പിടിയില്‍; സര്‍വ്വീസില്‍ നിന്നും പുറത്താക്കി

പോലീസ് എയ്ഡ് പോസ്റ്റിനുള്ളില്‍ വെച്ച് ആറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. 48കാരനായ നരേന്ദ്രയാണ് ഗ്രേറ്റര്‍ നോയ്ഡയില്‍ പിടിയിലായത്. യൂണിഫോം ധരിച്ച് മദ്യപിച്ച അവസ്ഥയിലായിരുന്നു കുട്ടിക്ക് നേരെ അതിക്രമം നടന്നത്.

സംഭവം പുറത്തറിഞ്ഞതോടെ നൂറുകണക്കിന് ജനങ്ങളാണ് രോഷാകുലരായി തടിച്ചുകൂടിയത്. അറസ്റ്റിലായ പ്രതിയെ അടിയന്തരമായി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതായി റൂറല്‍ സൂപ്രണ്ട് അറിയിച്ചു. പ്രതിക്കെതിരെ പോസ്‌കോ ആക്ട് പ്രകാരം ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

27 വര്‍ഷക്കാലം സര്‍വ്വീസുള്ള പോലീസുകാരനാണ് പിടിയിലായ നരേന്ദ്ര. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പിതാവ് പുറത്തുപോയ സമയത്താണ് തൊട്ടടുത്തുള്ള ഔട്ട്‌പോസ്റ്റിലേക്ക് ഇയാള്‍ കുട്ടിയെ എത്തിക്കുന്നത്. രാവിലെ 7 മണിക്കാണ് സംഭവങ്ങള്‍. കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് അക്രമം. പിടിയില്‍ നിന്നും ഓടിരക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് എത്തി. പിന്നാലെ മദ്യപിച്ച അവസ്ഥയില്‍ പോലീസുകാരനും.

വീട്ടിലേക്ക് തിരിച്ചെത്തിയ പിതാവിനോടാണ് കുട്ടി സംഭവങ്ങള്‍ പറയുന്നത്. ചോദ്യംചെയ്യാന്‍ ശ്രമിക്കവെ പോലീസുകാരന്‍ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.

 

English summary
48 year old cop arrested for attempting to rape six year old girl

More News from this section

Subscribe by Email