Saturday October 20th, 2018 - 10:50:pm
topbanner
Breaking News

ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന്‌ പോയ 45 പേരെ കാണാതായി

Renjini
ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിന്‌ പോയ 45 പേരെ കാണാതായി

ന്യൂഡല്‍ഹി:ട്രക്കിങ്ങിന് പോയ 45 പേരെ കാണാതായി .ഹിമാചൽ പ്രദേശിലാണ് സംഭവം.കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്നാണ് ഇവരെ കാണാതായ തെന്ന് റിപ്പോർട്ട് ചെയ്യുന്നു.

കാണാതായവരിൽ 35 പേർ റൂർക്കി ഐഐടി വിദ്യാർത്ഥികളാണ്. ഹംപതപാസ് സന്ദർശിച്ച് മണാലിലേക്ക് മടങ്ങുന്നതായി രക്ഷിതാക്കളെ അറിയിച്ചിരുന്നു.

പിന്നീട് ഇവരെക്കുറിച്ച് വിവരങ്ങളില്ല. കനത്ത മഴയെത്തുടർന്ന് ഇവിടെ 5മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 കോടി നഷ്ടമാണ് കുളുവിൽ കണക്കാക്കിയത്.

നദികള്‍ അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നദികളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

English summary
45 pilgrims leaving Himachal Pradesh missing
topbanner

More News from this section

Subscribe by Email