രാജ്യത്തെ 14 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ നാലിലൊന്ന് പേര്‍ക്കും സ്വന്തം ഭാഷ വായിക്കാന്‍ കഴിയുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. 57 ശതമാനം പേര്‍ക്ക് ഹരിക്കാനും, 36 ശതമാനം പേര്‍ക്ക് ഇന്ത്യയുടെ തലസ്ഥാനം ഏതെന്നും പോലും അറിയില്ലെന്ന് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ട് ഫോര്‍ റൂറല്‍ ഇന്ത്യ വാര്‍ഷിക സ്റ്റാറ്റസ് വെളിപ്പെടുത്തുന്നു.
ഇന്ത്യയുടെ ഭൂപടം കാണിച്ചപ്പോള്‍ 14 ശതമാനം പേര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഗ്രാമപ്രദേശങ്ങളിലെ പഠനത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം ഏതെന്നതിനെക്കുറിച്ച് 21 ശതമാനം 10ാം ക്ലാസിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിയുന്നില്ലെന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യമാണ്.
24 സംസ്ഥാനങ്ങളില്‍ 28 ജില്ലകളിലാണ് പഠനം നടത്തിയത്. ഈ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട മുഖ്യ സാമ്പത്തിക ഉപദേശകന് അരവിന്ദ് സുബ്രഹ്മണ്യന് കൂട്ടിച്ചേര്‍ത്തു. 44% പേരാണ് നോട്ട് കൃത്യമായി എണ്ണുന്നതില്‍ പരാജയം രുചിച്ചത്. സമയം നോക്കാന്‍ 40% പേര്‍ക്കും അറിവില്ലായിരുന്നു.
ഇന്ത്യയിലെ പഠന നിലവാരത്തെക്കുറിച്ചുള്ള ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.