Thursday September 20th, 2018 - 2:24:pm
topbanner
Breaking News

4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി; 18കാരന്‍ അറസ്റ്റില്‍

suji
4 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി; 18കാരന്‍ അറസ്റ്റില്‍

4 വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസി തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി. രണ്ട് വയസ്സുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് 18കാരനായ ആകാശ് യാദവ് തട്ടിക്കൊണ്ടുപോയത്. ഭോപ്പാലിലെ ജബല്‍പൂര്‍ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.പ്രതിയായ കൗമാരക്കാനെ പോലീസ് അറസ്റ്റ് ചെയ്തു.

രോഷാകുലരായ ഗ്രാമവാസികള്‍ ഇയാള്‍ക്കായി തെരച്ചില്‍ നടത്തവെ പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് കുട്ടികള്‍ വീടിന് പുറത്ത് കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മുത്തശ്ശി മറ്റ് ജോലികള്‍ ചെയ്ത് കൊണ്ടിരിക്കവെയാണ് ആകാശ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ വീടിന്റെ വാതിലില്‍ രണ്ട് വയസ്സുള്ള സഹോദരന്‍ കൊട്ടുന്ന ശബ്ദം കേട്ടാണ് മുത്തശ്ശി ഓടിയെത്തിയത്. ഈ സമയത്ത് പെണ്‍കുഞ്ഞിനെ കാണാനുമില്ലായിരുന്നു. ആകാശിന്റെ വീടിന്റെ വാതിലില്‍ മുട്ടി കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. ഇവിടെ നിന്നും തിരികെ പോന്നെങ്കിലും ഇയാളുടെ വീട്ടിലേക്ക് മുത്തശ്ശി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നത്. വാതില്‍ തുറന്നെത്തിയ ആകാശ് സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.

കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

 

Read more topics: rape,arrest
English summary
4 year raped by 18 arrested
topbanner

More News from this section

Subscribe by Email