നാലു വയസ്സുകാരിയ്ക്ക് പറയാനുള്ളത് അമ്മയുടെയും അമ്മയുടെ കാമുകന്റെയും ക്രൂരത. മാതാപിതാക്കള്‍ ഈ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചു. അമ്മയുടെ നിലവിലെ ജീവിത പങ്കാളി കുട്ടിയ്ക്ക് നല്‍കിയത് കൊടും വേദനയാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചു. ക്രൂരമായി തല്ലി, കുട്ടി പറയുന്നു.
സമീപ വാസികള്‍ പ്രദേശത്തുള്ള രാഷ്ട്രീയ നേതാവിനെ അറിയിച്ചതോടെ അദ്ദേഹം എന്‍ജിഒയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ എത്തി കുട്ടിയെ രക്ഷപ്പെടുത്തി.
സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും ലിവ് ഇന്‍ പാര്ട്ട്ണര്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
25 കാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം ജീവിക്കുകയായിരുന്നു. ഇരുവരും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ സര്‍ക്കാര്‍ വക അഭയ കേന്ദ്രത്തില്‍ എത്തിച്ചു .