Wednesday September 19th, 2018 - 3:07:am
topbanner
Breaking News

ഡല്‍ഹിയിലെ മുന്‍നിര യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ന്യൂഇയര്‍ മയക്കുമരുന്ന് കടത്തില്‍

suji
 ഡല്‍ഹിയിലെ മുന്‍നിര യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ന്യൂഇയര്‍ മയക്കുമരുന്ന് കടത്തില്‍

പുതുവര്‍ഷം ആഘോഷിക്കാന്‍ കിട്ടാവുന്ന ലഹരികളെല്ലാം സ്വരുക്കൂട്ടുന്ന അവസ്ഥയാണുള്ളത്. ഇത് പ്രമാണിച്ച് ഡല്‍ഹിയില്‍ നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ വലവീശലില്‍ പിടിയിലായത് തലസ്ഥാനഗരിയിലെ മൂന്ന് പ്രമുഖ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, അമിറ്റി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ നാല് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കിലോ ചരസ്, എല്‍എസ്ഡി എന്നിവയും പിടിച്ചെടുത്തു.

അറസ്റ്റിലായവരില്‍ ഒരാള്‍ കേന്ദ്ര സര്‍വ്വീസില്‍ അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ മകനാണ്. ഹിന്ദു കോളേജില്‍ ബിഎ ഇക്കണോമിക്‌സിന് പഠിക്കുന്ന 23-കാരന്‍ ഗൗരവ് കുമാറാണ് സംഘത്തിന്റെ നേതാവെന്നാണ് നര്‍ക്കോടിക്‌സ് ബ്യൂറോ കരുതുന്നത്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ മിടുക്കനായ ഗൗരവ് ക്യാപസുകളില്‍ അറിയപ്പെടുന്ന വ്യക്തിയായി മാറിയത് ഈ കച്ചവടത്തിലൂടെയാണ്.

മൂന്ന് വര്‍ഷം മുന്‍പ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ചേര്‍ന്നത് മുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കുമാര്‍ പോലീസിനോട് പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ നിന്നും എത്തിക്കുന്ന മയക്കുമരുന്നാണ് ഇയാള്‍ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന ചരസ് 2 ലക്ഷം രൂപയ്ക്ക് വില്‍ക്കാമെന്നതാണ് വിദ്യാര്‍ത്ഥികളെ എളുപ്പം പണമുണ്ടാക്കാന്‍ ഈ വഴിയിലേക്ക് തിരിക്കുന്നത്.

 

Read more topics: students, delhi, arrest
English summary
4 students from top Delhi universities arrested with drugs
topbanner

More News from this section

Subscribe by Email