Monday September 24th, 2018 - 3:40:am
topbanner

34 പെണ്‍കുട്ടികളും പീഡനത്തിനിരയായി ; എതിര്‍ത്തവരെ ക്രൂരമായി ഉപദ്രവിച്ചു ; പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

suji
34 പെണ്‍കുട്ടികളും പീഡനത്തിനിരയായി ; എതിര്‍ത്തവരെ ക്രൂരമായി ഉപദ്രവിച്ചു ; പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

ബിഹാറിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 34 പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കി. എതിര്‍ത്ത കുട്ടിയെ കൊലപ്പെടുത്തി. കഴിഞ്ഞാഴ്ച ഇവിടത്തെ 42 കുട്ടികള്‍ക്ക് വൈദ്യ പരിശോധന നടത്തിയിരുന്നു. 29 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നായിരുന്നു ആദ്യം പുറത്തു വന്നത്. എന്നാല്‍ പിന്നീട് 34 കുട്ടികള്‍ പീഡനത്തിനിരയായതായി തെളിഞ്ഞു. പ്രതിപക്ഷ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

മുസാഫര്‍പുരിലെ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട 31 കുട്ടികളെ മൊകാമയിലെ നസറേത്ത് അക്കാദമിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് വെളിപ്പെടുത്തിയതെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.

വാഗ്ദാനം നല്‍കിയും മയക്കുമരുന്ന് നല്‍കിയുമായിരുന്നു പീഡനം. എതിര്‍ക്കുന്നവരെ പട്ടിണിക്കിട്ടും ഷൂ കൊണ്ട് അടിച്ചും ഉപദ്രവിച്ചു. പരാതി പറഞ്ഞവരെ സിഗററ്റ് കൊണ്ട് പൊള്ളിച്ചു. പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി പറഞ്ഞ പെണ്‍കുട്ടിയെ തല്ലി കൊന്ന് ചാക്കി കെട്ടി ശരീരം റിക്ഷയില്‍ കൊണ്ടുപോയെന്നും കുട്ടികള്‍ പറഞ്ഞു.
നിസാഹായത മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റൊരു പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയിലാണ്.

 

English summary
34 minor girls were raped in muzaffarpur shelter home says police
topbanner

More News from this section

Subscribe by Email