Tuesday May 22nd, 2018 - 9:26:pm
topbanner

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറാകുന്നു

Anju NC
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറാകുന്നു

ജമ്മു: ഇന്ത്യയിലേക്ക് നിയന്ത്രണ രേഖയ്ക്കടുത്തു കൂടി നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറായതായി മിലിറ്ററി വൃത്തങ്ങളില്‍ നിന്നും മുന്നറിയിപ്പ്. ജമ്മു കാശ്മീരില്‍ ഉണ്ടാകുന്ന ഓരോ ആക്രമണങ്ങള്‍ക്കു പിന്നിലും പാകിസ്ഥാന്‍ സൈന്യത്തിന് പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പീര്‍പാഞ്ചാലിന് സമീപം തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

യുദ്ധതന്ത്രങ്ങള്‍ പൂര്‍ണമായി ആവിഷ്‌കരിച്ചതിന് ശേഷം മാത്രമേ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീക്കം ഉണ്ടാകൂ എന്നും കരസേന മേധാവി വ്യക്തമാക്കി. ഉറിയില്‍ സൈന്യത്തിന് നേരെ ഉണ്ടായത് പോലുള്ള ശക്തമായ തിരിച്ചടി ഉണ്ടാകില്ലെന്നും ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് ആന്‍പു പറഞ്ഞു.

ഇന്ത്യയുടെ തിരിച്ചടിയില്‍ 192 പാക്ക് സൈനികര്‍ മരിച്ചതായും പറഞ്ഞ അദേഹം, ആറോ ഏഴോ സൈനികര്‍ മാത്രം കൊല്ലപ്പെട്ടതായാണ് പാക്ക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും കണക്ക് അതിലും എത്രയോ കൂടുതലാണെന്നും വ്യക്തമാക്കി.

Read more topics: 300 terrorist, infilter, india,
English summary
300 terrorist try to infilter to india

More News from this section

Subscribe by Email