Friday September 21st, 2018 - 12:07:am
topbanner
Breaking News

പേയിംഗ് ഗസ്റ്റിന് മീന്‍കറി വച്ചു നല്‍കിയില്ല ; ദേഷ്യം തീര്‍ത്തത് മൂന്നുവയസ്സുകാരിയോട് ; കുട്ടി ഗുരുതരാവസ്ഥയില്‍

suji
പേയിംഗ് ഗസ്റ്റിന് മീന്‍കറി വച്ചു നല്‍കിയില്ല ; ദേഷ്യം തീര്‍ത്തത് മൂന്നുവയസ്സുകാരിയോട് ; കുട്ടി ഗുരുതരാവസ്ഥയില്‍

മീന്‍കറി വെച്ച് കൊടുത്തില്ലെന്ന് ആരോപിച്ച് 19കാരനായ പേയിംഗ് ഗസ്റ്റ് വീട്ടിലെ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെ തൂക്കിയെടുത്ത് തറയിലടിച്ചു.കുട്ടിയുടെ രക്ഷിതാക്കളെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

മുംബൈയിലെ കാണ്ടിവ്‌ലിയില്‍ താമസിച്ച് വരുന്ന കുടുംബത്തിനാണ് പേയിംഗ് ഗസ്റ്റ് ഈ തലവേദന സമ്മാനിച്ചത്. പച്ചക്കറി വില്‍പ്പനക്കാരായ ദമ്പതികള്‍ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് മീന്‍കറി വെച്ച് നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രിഭക്ഷണത്തിന് നേരമായില്ലെന്നതിനാല്‍ ഇതിന് വീട്ടമ്മ തയ്യാറായില്ല.

കൂടാതെ മൂന്ന് വയസ്സുള്ള മകള്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യങ്ങള്‍ നോക്കണമെന്നും ഇവര്‍ വ്യക്തമാക്കി. ഇത് ചെറുപ്പക്കാരന് ഇഷ്ടമായില്ല. ഇവന്‍ സ്ത്രീയെ അസഭ്യം പറയാന്‍ തുടങ്ങിയതോടെ ഭര്‍ത്താവ് ഷറീഫ് മുസ്തഫ സ്ഥലത്തെത്തി. എന്നാല്‍ ഇതോടെ ഇയാള്‍ ദമ്പതികളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. കുട്ടി കരഞ്ഞതോടെ ഇയാള്‍ കുഞ്ഞിനെ തൂക്കിയെടുത്ത് തറയില്‍ അടിക്കുകയായിരുന്നു.

മാതാപിതാക്കള്‍ കേണപേക്ഷിച്ചിട്ടും ഇയാള്‍ അക്രമം തുടര്‍ന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് കൗമാരക്കാനെ തടഞ്ഞത്. കുഞ്ഞിനെ അടുത്തുള്ള ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19കാരനായ പേയിംഗ് ഗസ്റ്റിനെതിരെ കൊലപാതക കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

 

Read more topics: girl, critical,mumbai, paying guest
English summary
3 year old in critical condition after tenant attacks Mumbai family for not serving him fish
topbanner

More News from this section

Subscribe by Email