Wednesday December 19th, 2018 - 7:04:am
topbanner

പ്രേമം പ്രശ്‌നമായി; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഒരു മരത്തില്‍ തൂങ്ങിമരിച്ചു

suji
 പ്രേമം പ്രശ്‌നമായി; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഒരു മരത്തില്‍ തൂങ്ങിമരിച്ചു

രാജസ്ഥാനിലെ ബാര്‍മറില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. രണ്ട് പെണ്‍കുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് സ്വരൂപ് കാ തല്ലാ ഗ്രാമത്തിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ഞെട്ടിക്കുന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

17 വയസ്സുള്ള ആണ്‍കുട്ടിയും, 12, 13 വയസ്സുകാരായ രണ്ട് പെണ്‍കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവരും ഒരേ മതവിഭാഗത്തില്‍ പെടുന്നവരാണ്.

മൂവരും പ്രേമത്തില്‍ ഉള്‍പ്പെട്ടിരുന്നതായും ഇതിന്റെ പേരിലാണ് ആത്മഹത്യ നടന്നിട്ടുള്ളതെന്നുമാണ് പെണ്‍കുട്ടികളില്‍ ഒരാളുടെ പിതിവ് ആരോപിക്കുന്നത്. ഗൂഢാലോചന നടത്തിയാണ് ആത്മഹത്യ നടത്തിയതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നും ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുമാണ് ആവശ്യമുയരുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.

 

English summary
3 minors found hanging from tree in rajasthan village family alleges love affair suicide pact
topbanner

More News from this section

Subscribe by Email