Friday February 22nd, 2019 - 12:31:pm
topbanner

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് പകരം സെല്‍ഫി ; രക്ഷിക്കാന്‍ നിലവിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല ; പൊഴിഞ്ഞത് മൂന്നു ജീവനുകള്‍

suji
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിന് പകരം സെല്‍ഫി ; രക്ഷിക്കാന്‍ നിലവിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല ; പൊഴിഞ്ഞത് മൂന്നു ജീവനുകള്‍

രാജസ്ഥാന്‍ ; യുവാവിന്റെ സെല്‍ഫി ഭ്രമത്തിനിടെ നഷ്ടമായത് വിലയേറിയ മൂന്നു ജീവനുകള്‍. ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ മുങ്ങി കിടന്ന മൂന്നു പേര്‍ ജീവനുവേണ്ടി കരയുമ്പോഴും സെല്‍ഫിയെടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനുമുള്ള തിരക്കിലായിരുന്നു യുവാവ്. എന്നെ രക്ഷിക്കൂ എന്ന് പരിക്കേറ്റ ഒരാള്‍ വിളിച്ചു പറയുമ്പോഴും വീഡിയോ ഷൂട്ട് നടത്തികൊണ്ടിരുന്നു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിക്കവേ സ്‌കൂള്‍ ബസുമായി കൂട്ടിയിട്ടാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ചോരയില്‍ കുളിച്ച് രക്ഷിക്കാന്‍ കരഞ്ഞിട്ടും രക്ഷിക്കാതെ വീഡിയോ എടുക്കുകയാണ് ചെയ്തത്. ഇതിനിടെ രണ്ടുപേരും മരണത്തിന് കീഴടങ്ങിയെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

സംഭവ സ്ഥലത്ത് നിന്ന് പകര്‍ത്തിയ സെല്‍ഫി ഇയാള്‍ തന്നെ പ്രചരിപ്പിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് .

Viral News

Read more topics: death, accident , selfie
English summary
3 die in accident as onlookers remain busy for taking selfies
topbanner

More News from this section

Subscribe by Email