Thursday April 26th, 2018 - 7:34:am
topbanner

2ജി സ്‌പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ ഹൈക്കോടതിയില്‍

ANJU NC
2ജി സ്‌പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ ഹൈക്കോടതിയില്‍


ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ നല്‍കി. മുന്‍ ടെലികോം മന്ത്രി എ.രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി തെളിവില്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. 2007-2008ല്‍ 2ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

കേസില്‍ വ്യക്തമായ തെളിവുകളുണ്ട് എന്നാണ് സിബിഐ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അന്വേഷണ ഏജന്‍സി ചെയ്തെന്നും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് വിചാരണ കോടതി ജഡ്ജി ഒപി സെയ്നി കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌പെക്ട്രം വിതരണം ചെയ്തതെന്നും സിഎജിയുടെ കണ്ടെത്തലുണ്ടായിരുന്നു. അതേസമയം, അന്നത്തെ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിന്റെ അറിവോടു കൂടിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നായിരുന്നു രാജയുടെ വാദം.

English summary
2g spectrum case:cbi moves delhi hc against acquittal of raja and kanimozhi

More News from this section

Subscribe by Email