Sunday September 22nd, 2019 - 7:31:am
topbanner
Breaking News
jeevanam

ടുജി അഴിമതി കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

Jikku Joseph
ടുജി അഴിമതി കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനെ വിവാദത്തിലാഴ്ത്തിയ 2ജി സ്പെക്ട്രം അഴിമതി കേസില്‍ സി.ബി.ഐ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതേ വിട്ടു. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. രാജയും കനിമൊഴിയും അടക്കം 14പേരാണ് കേസിലെ പ്രതികള്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

നേരത്തെ വിധി പ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു. സി.ബി.ഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ഒ.പി  സെയ്നി വിധി പ്രസ്താവിച്ചത്. മൊബൈല്‍ കമ്പനികള്‍ക്ക് ടു ജി സ്പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുലച്ച കേസിന് അടിസ്ഥാനമായത്.

മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മ്മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയവരാണ് സി.ബി.ഐയുടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

ആറു കൊല്ലത്തെ വിചാരണക്കു ശേഷമാണ് കേസില്‍ ഇന്ന് വിധി വന്നത്. 2011 ഏപ്രില്‍ മാസത്തിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

Viral News

English summary
former telecom minister a.raja and dmk leader kanimozhi acquitted in 2g case
topbanner

More News from this section

Subscribe by Email