Thursday June 4th, 2020 - 6:50:pm

കോവിഡ്; ഗൾഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 2710 ആയി

NewsDesk
കോവിഡ്; ഗൾഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 2710 ആയി

ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ മാത്രം 222 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിലെ കോവിഡ് ബാധിതരുടെ എണ്ണം 2710 ആയി. ഒമാനിൽ സമൂഹ വ്യാപനത്തെകുറിച്ച് ആശങ്ക ശക്തമാണ്. ഇറാനില്‍ മരണസംഖ്യ 2378ൽ എത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സൗദിയിൽ 92ഉം യു.എ.ഇയിൽ 72ഉം ഖത്തറിൽ 13ഉം ഒമാനിൽ 22ഉം കുവൈത്തിൽ 17ഉം ബഹ്റൈനിൽ എട്ടും പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ മാത്രം 23 ഇന്ത്യക്കാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. രാജ്യത്ത് രോഗം സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി വെളിപ്പെടുത്തിയത് ആശങ്കക്കിടയാക്കി. ഗൾഫിനു പുറമെ ഇറാൻ ഉൾപ്പെടെ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും രോഗ വ്യാപനം തുടരുകയാണ്.

യു.എ.ഇയിൽ സമഗ്ര അണുനശീകരണ യജ്ഞം അവസാന ഘട്ടത്തിലാണ്. അടിയന്തരാവശ്യങ്ങൾക്ക് അനുമതി നേടാതെ റോഡിൽ ഇറങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഇതു കൂസാതെ റോഡിലിറങ്ങിയ നൂറുകണക്കിന് വാഹനങ്ങൾ അധികൃതർ പിടികൂടി. യു.എ.ഇയിൽ എല്ലാ സ്ഥാപനങ്ങൾക്കും വർക്ക് അറ്റ് ഹോം പദ്ധതി പ്രഖ്യാപിച്ചതോടെ ഇന്നു മുതൽ ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റും. കുവൈത്തിൽ ടാക്സി സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിയിരിക്കുകയാണ്. കുവൈത്തിൽ പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് ഗുണം ചെയ്യും.

സന്ദർശക വിസാ കാലാവധി തീർന്നവർക്ക് ഒമാൻ എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. ഖത്തറിൽ ഭക്ഷ്യസ്ഥാപനങ്ങൾ, ഫാർമസികൾ ഒഴികെ സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനം. കുവൈത്തിലും സൗദിയിലും ഏർപ്പെടുത്തിയ രാത്രികാല കർഫ്യു ലംഘിച്ച നിരവധി പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.

English summary
2710 corona affected persons in gulf
topbanner

More News from this section

Subscribe by Email