Friday September 21st, 2018 - 5:32:pm
topbanner
Breaking News

യുഎസ് ബാങ്കില്‍ വെടിവെപ്പ്; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

suji
യുഎസ് ബാങ്കില്‍ വെടിവെപ്പ്; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: യുഎസ് നഗരമായ സിന്‍സിനാറ്റിയിലെ ബാങ്കില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ 25കാരനായ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുമുള്ള പ്രുഥ്വിരാജ് കണ്ടേപിയാണ് കൊല്ലപ്പെട്ടത്. സിന്‍സിനാറ്റിയിലെ ഫൗണ്ടന്‍ സ്‌ക്വയറിലെ ഫിഫ്ത് തേര്‍ഡ് ബാങ്കിലാണ് ഒഹിയോ സ്വദേശി ഒമര്‍ എന്റിക്ക് സാന്റാ പെരസാണ് വെടിയുതിര്‍ത്തത്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് പോലീസുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സന്ദീപ് ചക്രവര്‍ത്തി വ്യക്തമാക്കി. കണ്ടേപിയുടെ കുടുംബത്തെയും, സമൂഹത്തിലെ മറ്റ് അംഗങ്ങളെയും ഈ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.

ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു കണ്ടേപിയെന്ന് തെലുങ്കു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വ്യക്തമാക്കി. ബിസിനസ്സ് സ്യൂട്ട് അണിഞ്ഞാണ് ആയുധധാരി ബാങ്കില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. പൊടുന്നനെയാണ് ഇയാള്‍ തോക്കെടുത്ത് വെടിയുതിര്‍ത്തത്.

മൂന്ന് പേരുടെ ജീവന്‍ പൊലിഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഓഫീസര്‍മാര്‍ അക്രമിയെ കൊന്നതോടെയാണ് കൂടുതല്‍ ദുരന്തം ഒഴിഞ്ഞത്. എന്തിന് വേണ്ടിയാണ് അക്രമം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്.

 

Read more topics: Indian man,bank shooting,us
English summary
25 year old Indian man 2 others killed in us bank shooting
topbanner

More News from this section

Subscribe by Email