Friday November 16th, 2018 - 12:28:am
topbanner

സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 23 കാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു

suji
സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 23 കാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു

വിവാഹമോചിതയായ 23 വയസ്സുകാരിയെ ഓട്ടോഡ്രൈവറും, സുഹൃത്തും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പൂനെയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം മുതല്‍ വ്യാഴാഴ്ച വരെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് 23കാരനായ സതീഷ് ജയ്പാല്‍ മാനെ, 31കാരന്‍ ബാലാജി മാരുതി ഷിന്‍ഡെ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമതൊരു വ്യക്തിയെ കൂടി തിരയുകയാണ് പോലീസ് .

വിവാഹമോചിതയായ യുവതി സഹോദരനൊപ്പമാണ് താമസിച്ച് വന്നിരുന്നത്. വീട്ടുജോലി ചെയ്താണ് ഇവര്‍ കഴിഞ്ഞ് വന്നിരുന്നത്. യേര്‍വാഡയിലെ വീട്ടില്‍ സഹോദരനുമായി വഴക്കുണ്ടാവുകയും വീടുവിട്ടിറങ്ങുകയുമായിരുന്നു. തന്റെ മുന്‍ ഭര്‍ത്താവിനെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് യുവതി രാത്രി 10 മണിയോടെ കോന്ധ്വയില്‍ എത്തുന്നത്.ഇതിനായി സുശ്രീ സൊസൈറ്റിക്ക് സമീപത്ത് നിന്നും ഒരു ഓട്ടോ വിളിച്ചു. ഓട്ടോയില്‍ യാത്ര തുടങ്ങിയ ഉടനെ ഒറ്റയ്ക്കാണോ യാത്രയെന്നും കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടോയെന്നുമാണ് ഡ്രൈവര്‍ സതീഷ് മാനെ അന്വേഷിച്ചു.ഫോണ്‍ ഇല്ലെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ സുഹൃത്തായ ബാലാജി ഷിന്‍ഡെയെ വിളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഷിന്‍ഡെ ആവശ്യപ്പെട്ടതനുസരിച്ച് സിദ്ധാര്‍ത്ഥ് നഗറിലെത്തിയ ഓട്ടോയില്‍ നിന്നും യുവതിയെ വലിച്ചിറക്കി അടുത്തുള്ള ഷെഡില്‍ വെച്ച് തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് സതീഷ് ഇരുവരെയും കൂട്ടി ഹദാസ്പൂരില്‍ എത്തിച്ച് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിന് ശേഷമായിരുന്നു വീണ്ടും പീഡനം.വൈകുന്നേരത്തോടെ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി യുവതിയെ തിരികെവിടാന്‍ പോകുമ്പോഴും ലൈംഗികമായി അപമാനിച്ചു. യുവതിയെ ഇറക്കിവിട്ട സ്ഥലത്തിന് സമീപം നിന്ന പോലീസ് സംഘത്തോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Read more topics: raped, auto driver, pune
English summary
23 year women raped by auto driver in pune
topbanner

More News from this section

Subscribe by Email