topbanner
Sunday March 26th, 2017 - 1:06:am
topbanner

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 യൂണിവേഴ്‌സിറ്റികളും 279 കോളേജുകളും വ്യാജം

Jikku Joseph
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 യൂണിവേഴ്‌സിറ്റികളും 279 കോളേജുകളും വ്യാജം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 23 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി. ഇതുകൂടാതെ 279 സാങ്കേതിക വിദ്യാദ്യാസ സ്ഥാപനങ്ങളും വ്യാജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുജിസിയും എഐസിടിഇ യും പുറത്തിറക്കിയ പട്ടികയില്‍ വ്യക്തമാക്കുന്നു.

ഇവിടെഎല്ലാം പഠിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു മൂല്യവും ഉണ്ടാവില്ലെന്നും ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം അനധികൃത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം അടുത്ത അധ്യയന വര്‍ഷം പുതിയ പ്രവേശനം നടത്താന്‍ പാടില്ലെന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും അയച്ചു.

രാജ്യവ്യാപകമായി ഇത്തരം വ്യാജ സ്ഥാപനങ്ങളുടെ പരിശോധന നടക്കുകയാണ്. രാജ്യത്തെ അംഗീകാരമില്ലാത്ത സര്‍വകലാശാലയുടെ പട്ടിക യുജിസിയുടെയും, സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക എഐസിടിഇ യുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Read more topics: indian universities, colleges, fake
English summary
23 indian universities and 279 colleges are fake
topbanner topbanner

More News from this section

Subscribe by Email